കാനറികള്‍ കടമ്പ കടക്കുമോ? ബ്രസീലിന് അഗ്നിപരീക്ഷമോസ്‌കോ: മോസ്‌കോയിലെ ഒറ്റ്കിറ്റിയെ അറീനയില്‍ ബ്രസീലിയന്‍ പട ഗ്രൂപ്പ് ഇയില്‍ സെര്‍ബിയക്കെതിരേ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് നെഞ്ചില്‍ ചങ്കിടിപ്പാണ്. ലോകകപ്പിലെ ഗ്രൂപ്പുകളില്‍ ഇതുവരെ ഒരു ടീമും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കാത്ത ഗ്രൂപ്പ് കൂടിയാണ് ബ്രസീലും കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ. ഇന്ന് സെര്‍ബിയക്കെതിരേ സമനില കണ്ടെത്തിയാല്‍ പോലും ബ്രസീലിന് പ്രീക്വാര്‍ട്ടറില്‍  കടക്കാം. അതേസമയത്ത് തന്നെ നടക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡും കോസ്റ്റാറിക്കയും തമ്മില്‍ നടക്കുന്ന  മറ്റൊരു മല്‍സരത്തിന്റെ ഫലവും ഗ്രൂപ്പിലെ ചാംപ്യന്‍പട്ടത്തിന് നിര്‍ണായകമാണ്. ബ്രസീലിനും സ്വിറ്റ്‌സര്‍ലന്‍ഡിനും നാല് പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്രസീല്‍ ഒന്നാമതെത്തുകയായിരുന്നു. എന്നാല്‍ മൂന്ന് പോയിന്റുള്ള സെര്‍ബിയ ഇന്ന് ബ്രസീലിനെ അട്ടിമറിക്കുകയും സ്വിറ്റ്‌സല്‍ലവന്‍ഡ് കോസ്റ്റാറിക്കയെ പരാജയപ്പെടുത്തുയും ചെയ്താല്‍ ബ്രസീലിന് പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്യും. ആയതിനാല്‍ ഗ്രൂപ്പ് ചാംപ്യരായി പ്രീക്വാര്‍ട്ടര്‍ മല്‍സരം അനായാസമാവാന്‍ വിജയം മാത്രമുറച്ചാവും അഞ്ച് തവണ ലോകകപ്പ് ചാംപ്യരായ ബ്രസീല്‍ ടീം ഇന്നിറങ്ങുക. ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് 1-1ന്റെ സമനില വഴങ്ങേണ്ടി വന്ന ബ്രസീലിനെ രണ്ടാം മല്‍സരത്തില്‍ കോസ്റ്റാറിക്ക മികച്ച ഡിഫന്‍സിലൂടെ പിടിച്ചുകെട്ടിയിരുന്നു. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ നേടിയ രണ്ട് ഗോളാണ് ബ്രസീലിന് വിലപ്പെട്ട മൂന്ന് ഗോള്‍ സമ്മാനിച്ചത്. ജര്‍മനിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ വക്കിലെത്തിയ ബ്രസീലിന് വേണ്ടി നിലവില്‍ രണ്ട് ഗോളുകളുമായി ടീമിനെ നെഞ്ചിലേറ്റിയ ഫിലിപ് കോട്ടീഞ്ഞോയും ഫോമിലേക്ക് തിരിച്ചു വന്ന നെയ്മറും ഒരിക്കല്‍ കൂടി വല തുളച്ചാല്‍ 18ാം തവണയും കാനറികള്‍ക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം. അതേസമയം, തൊട്ടുമുമ്പ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ നടന്ന മല്‍സരത്തില്‍ ഷെര്‍ദന്‍ ഷാക്കിരിയുടെ 90ാം മിനിറ്റിലെ ഗോളാണ് സെര്‍ബിയയുടെ സമനിലയാശ്വാസത്തിന് വിള്ളല്‍ വീഴ്ത്തിയത്.  ഈ മല്‍സരത്തില്‍ വിവാദ ആംഗ്യത്തിലൂടെ സെര്‍ബിയന്‍ രാജ്യത്തെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് ഷാക്കിരിയും സാക്കയും സസ്‌പെന്‍ഷനായതോടെ വമ്പന്‍ താരങ്ങളില്ലാതെ കളിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന് ഇന്ന് വെന്നിക്കൊടി നാട്ടാനാവുമോ എന്ന് കണ്ടറിയാം.

RELATED STORIES

Share it
Top