കാനമൂടി തോടുകീറി: കുടുംബം ദുരിതത്തില്‍

പട്ടാമ്പി: പാതയോരത്തുള്ള അഴുക്കുചാല്‍ അടച്ച് പകരം വീടിനു മുന്നില്‍ തോടു കീറിയെന്ന് പരാതി. കനത്ത മഴ പെയ്താല്‍ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് ചൂരക്കോട് പഞ്ചാരത്തുപടി ആറ്റശ്ശേരി ബാലകൃഷ്ണന്റെ കുടുംബം. വല്ലപ്പുഴ പഞ്ചായത്തിലെ പതിനൊന്നാം വര്‍ഡിലാണ് ബാലകൃഷ്ണന്റെ വീട്. ഒരാഴ്ച മുമ്പാണ് ബാലകൃഷ്ണന്റെ വീടിന് മുന്നിലൂടെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ആരോ തോട് ഉണ്ടാക്കിയത്. ആരാണ് കൃത്യം ചെയ്തതെന്ന് അറിയില്ല.
ബാലകൃഷ്ണന്‍ സ്ഥലത്തുണ്ടായിരുന്നില്ല. നിലവില്‍ റോഡിലെ വെള്ളവും സമീപ പ്രദേശങ്ങളില്‍ നിന്നും വരുന്ന വെള്ളവും ഒഴുകി പോകാന്‍ അഴുക്കു ചാല്‍ ഉണ്ട്. മണ്ണോ കല്ലൊ വന്ന്  അഴുക്കു ചാല്‍ അടഞ്ഞിട്ടുണ്ട്. എന്നാല്‍ അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിന് പകരമാണ് ഇവിടെ സമാന്തരമായി തോടു കീറിയത്. ബാലകൃഷ്ണന്റെ മാത്രം വീടിന് മുന്നിലൂടെയാണ് ആഴത്തില്‍ ചാല്‍ ഉണ്ടാക്കിയത്.
തോട് കീറിയപ്പോള്‍ കിട്ടിയ മണ്ണ് മുഴുവന്‍ പഴയ അഴുക്കു ചാലുകളുടെ സ്ലാബിന് മുകളില്‍ ഇട്ടതോടെ മഴവെള്ളവും പ്രദേശത്തെ മറ്റു ഭാഗങ്ങളില്‍ നിന്നും വരുന്ന വെള്ളവുമെല്ലാം ബാലകൃഷ്ണന്റെ വീടിന് മുന്നിലൂടെയാണ് ഒഴുകുന്നത്. ഇത് കാരണം വീടിന് മുന്നില്‍ മണ്ണിന്റെ ഉറപ്പ് നഷ്ടപ്പെടുകയും ചളി നിറയുകയും ചെയ്തു.

RELATED STORIES

Share it
Top