കാനനപാതയില്‍ കാട്ടാനയുടെ ആക്രമണം, ശബരിമല തീര്‍ഥാടകന്‍ മരിച്ചു

ശബരിമല: കരിമലയിലെ കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു. ചെന്നൈ സ്വദേശി നിരോഷ് കുമാറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പതിനാലുപേരടങ്ങിയ സംഘത്തില്‍പ്പെട്ട നിരോഷ്‌കുമാര്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്‍പില്‍പ്പെടുകയായിരുന്നു. കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള ആക്രമണത്തില്‍ ഇയാളുടെ മുഖത്തിന്റെ ഒരുവശം പൂര്‍ണമായും തകര്‍ന്നു.

RELATED STORIES

Share it
Top