കാനത്തിനും മുരളീധരനും മറുപടിയുമായി കേരളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചരിത്രം മറക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി പ്രഫ. എന്‍ ജയരാജ് എംഎല്‍എ.
കേരളാ കോണ്‍ഗ്രസ്സിന് പാലായില്‍ മാത്രം വോട്ടുള്ളതുകൊണ്ടാണോ സിപിഐ സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി വാഴൂരില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് തോറ്റുകൊണ്ടിരിക്കുന്നതെന്ന് കാനം വ്യക്തമാക്കണം. ഒറ്റയ്ക്ക് നിന്നാല്‍ സിപിഐയുടെ ശക്തി എന്താണെന്ന് ജനങ്ങള്‍ക്കറിയാം. ഇടതുമുന്നണിയിലെ സൂപ്പര്‍സ്റ്റാറാവാന്‍ വേണ്ടി “കിരീടം’ എന്ന മലയാള സിനിമയിലെ കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ റോളിലേക്ക് കാനം മാറാന്‍ ശ്രമിക്കുകയാണെന്നും ജയരാജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ബിജെപിയിലെ തമ്മിലടിക്ക് കേരളാ കോണ്‍ഗ്രസ്സിനെ കരുവാക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി റോഷി അഗസ്തിന്‍ എംഎല്‍എ പറഞ്ഞു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള ശ്രമമാണ് വി മുരളീധരന്റേതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top