കാനഡ മാപ്പ് പറയണമെന്ന് സൗദി അറേബ്യ

ന്യൂയോര്‍ക്ക്: സൗദിയിലെ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട കാനഡ മാപ്പ് പറയണമെന്നു സൗദി അറേബ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സൗദിയെ ബനാന റിപബ്ലിക്കായി പരിഗണിക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്നു സൗദി വിദേശകാര്യമന്ത്രി അദീല്‍ അല്‍ ജൂബൈര്‍ യുഎന്‍ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റി എന്ന്് സമ്മതിച്ചു മാപ്പുപറയലാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നു കാനഡ ആവശ്യപ്പെട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിക്ക് കാരണമായിരുന്നു. സൗദി കനാഡ അംബാസഡറെ പുറത്താക്കുകയും വ്യാപാര ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top