കാനഡയില്‍ ഹിജാബ് ധരിച്ചതിന് 11കാരി ആക്രമിക്കപ്പെട്ടു

ഒട്ടാവ: ടൊറന്റോയില്‍ ഹിജാബ് ധരിച്ചതിന് 11കാരി ആക്രമിക്കപ്പെട്ടു. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന അജ്ഞാത യുവാവ് ഹിജാബ് കത്രിക കൊണ്ട് മുറിച്ച് നീക്കാന്‍ രണ്ടിലധികം തവണ ശ്രമിച്ചതായി പോലിസ് അറിയിച്ചു. സഹോദരനൊപ്പം സ്‌കൂളിലേക്ക് പോവുമ്പോഴാണ് കത്രികയുമായി ഇയാള്‍ തനിക്ക് സമീപത്തേക്ക് വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.രണ്ട് തവണ ഹിജാബ് മുറിച്ച് കളയാന്‍ ശ്രമിച്ചു. പെട്ടന്നുണ്ടായ സംഭവത്തില്‍ താന്‍ ഭയന്നുപോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു-പെണ്‍കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. വീണ്ടും ഇയാള്‍ കത്രികയുമായി എത്തിയപ്പോള്‍ ഉറക്കെ കരഞ്ഞുകൊണ്ട് സഹോദരനെയും പിടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഹിജാബിന്റെ പിന്‍ഭാഗം ഇയാള്‍ മുറിച്ചതായും പോലിസ് പറഞ്ഞു.ഏഷ്യന്‍ വംശജനായ 20കാരനാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top