കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തിയ പ്രതി പിടിയില്‍

കൊച്ചി: കാനഡയില്‍ ജോലി  വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ പ്രതി പോലിസ് പിടിയില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശി നൂറുദ്ദീ(22)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധി പേരെ ഇയാള്‍ വിസ വാഗ്ദാനം നല്‍കി പറ്റിച്ചു മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുന്‍പ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കസ്റ്റമര്‍ കെയര്‍ ഓഫീസര്‍ ആയി ജോലി ചെയ്തിരുന്ന ഇയാള്‍ എയര്‍ ഇന്ത്യ യില്‍ വിജിലന്‍സ് ഓഫിസര്‍ ആണെന്നുപറഞ്ഞായിരുന്നു തട്ടിപ്പെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ എയര്‍ ഇന്ത്യയുടെ സൈറ്റില്‍ നോക്കിയപ്പോള്‍ ഇതേ പേരിലുള്ള ഒരു ഓഫീസര്‍ ഉണ്ടായിരുന്നതും തട്ടിപ്പിന് സഹായകമായി. ജോലി കിട്ടാതായതോടെ എയര്‍ ഇന്ത്യ യില്‍ നേരില്‍ അന്വഷിച്ചപ്പോള്‍ ആണ് ചതി പറ്റിയ വിവരം മനസ്സിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top