കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

ഒട്ടോവ: കാനഡയില്‍ ഇന്ത്യന്‍ പൗരനെ നാലംഗ സംഘം വീട്ടില്‍ വെടിവച്ചു കൊലപ്പെടുത്തി. ബ്രാംപടണ്‍ നഗരത്തിലാണ് സംഭവം. ട്രക്ക് ഡ്രൈവറായി ജോലിനോക്കുന്ന പല്‍വീന്ദര്‍സിങ് (27) ആണ് കൊല്ലപ്പെട്ടത്. 2009ലാണ് ഇദ്ദേഹം കാനഡയിലെത്തിയത്. കേസില്‍ 18ഉം 19വും വയസ്സായ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ബ്രാംപടണ്‍ നഗരത്തില്‍ ഈ വര്‍ഷം നടക്കുന്ന 11ാമത്തെ കൊലപാതകമാണിതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top