കാനകള്‍ വൃത്തിയാക്കാത്തതുമൂലം ജനങ്ങള്‍ ദുരിതത്തില്‍കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തുകള്‍ മഴക്കാലത്തിന് മുമ്പ് റോഡുകളും കാനകളും നന്നാക്കാത്തതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍.വര്‍ഷക്കാലമാരംഭിച്ചിട്ടും മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും കാനകള്‍ നന്നാക്കാതെ കാട് പിടിച്ച് ഓടകളില്‍ വെള്ളം കെട്ടികിടന്ന് കൊതുകുകള്‍ പെരുകുന്നു. ഒപ്പം രോഗങ്ങളും. കാനകള്‍ നന്നാക്കാത്തത് മൂലം ശക്തമായ മഴയുണ്ടാകുമ്പോള്‍ കാനകളില്‍ വെള്ളം നിറഞ്ഞ് റോഡുകളിലേക്കും കുടിവെള്ള ശ്രോതസ്സുകളിലേക്കും എത്തിച്ചേരുന്നത് മൂലം കുടിവെള്ളം മലിനമാകുകയും ഈ മലിനജലം ഉപയോഗിക്കുന്നത് മൂലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പനിയും മറ്റ്  പകര്‍ച്ചവ്യാധികളും പടരാനിടയാകുന്നു. ഓടകളിലും  കനാലുകളിലും മാലിന്യങ്ങള്‍ വന്നടിയുന്നത് മൂലം ഈ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത് മൂലം റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും തൊഴിലുറപ്പുകാര്‍ വീടുകള്‍ കയറിയിറങ്ങി പരിസരമലിനീകരണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുമ്പോഴും  പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റേയും ഉദ്യോഗസ്ഥരുടേയും അനാസ്ഥമൂലം കാനകളും കനാലുകളും വൃത്തിയാക്കാതെ പൊതുജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഓരോ വര്‍ഷവും പഞ്ചായത്തിനേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഇത് ശ്രദ്ധയില്‍പ്പെടുത്തിയാലും ഇതില്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. കാനകളും കനാലുകളും നന്നാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് അടിന്തിരമായി നടപടിയെടുക്കണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം റ്റി ഡി സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്റ് നെല്‍സണ്‍ മാടവന, രാജു എം പി, മണി തൊട്ടിപ്പി, പൗലോസ് പനേലി, സെബാസ്റ്റ്യന്‍ ഇലവുംകുടി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top