കാത്തുനിന്നത് 20 മിനിറ്റ്; പ്രതിരോധമന്ത്രി പനീര്‍സെല്‍വത്തെ കണ്ടില്ല

ന്യൂഡല്‍ഹി: 20 മിനിറ്റിലേറെ ഓഫിസിന് മുമ്പില്‍ കാത്തുനിന്നിട്ടും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കാതെ മടക്കി. സഹോദരന്റെ ചികില്‍സയ്ക്ക് എയര്‍ ആംബുലന്‍സ് അനുവദിച്ച പ്രതിരോധമന്ത്രിക്ക് നന്ദി അറിയിക്കാനായിരുന്നു പനീര്‍സെല്‍വം ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍, ഒപ്പമെത്തിയ മൈത്രേയന്‍ എംപിയെ ചേംബറിലേക്ക് വിളിപ്പിച്ച കേന്ദ്രമന്ത്രി ഒപിഎസിനെ പുറത്തു കാത്തുനിര്‍ത്തി അപമാനിക്കുകയായിരുന്നു. തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിനാല്‍ ഒപിഎസ് മടങ്ങി.
ഇരുവരും കൂടിക്കാഴ്ച നടത്തിയെന്ന തരത്തില്‍ വാര്‍ത്തകള്‍ കൂടി പ്രചരിച്ചതോടെ മൈത്രേയന്‍ എംപിക്കാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രിക്ക് സമയം അനുവദിച്ചിട്ടില്ലെന്നും പ്രതിരോധമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
നിര്‍മല സീതാരാമന് നല്‍കാനായി കൊണ്ടുവന്ന ബൊക്കെയും ഷാളും ഓഫിസിന് മുമ്പിലുള്ള സന്ദര്‍ശക മുറിയില്‍ ഉപേക്ഷിച്ചാണ് ഒപിഎസ് ചെന്നൈയിലേക്ക് മടങ്ങിയത്.

RELATED STORIES

Share it
Top