കാത്തിരിപ്പുമായ് പ്രതിശ്രുത വധു

ഇസ്താംബൂള്‍: ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് ദൂരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ തന്റെ പ്രതിശ്രുത വരന്‍ ജമാല്‍ ഖഷോഗിയുടെ തിരിച്ചുവരവിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഹാറ്റിസ് സെന്‍ജിസ്. എനിക്ക് ജീവനുണ്ടെന്നു തോന്നുന്നില്ല. ഉറങ്ങാന്‍ സാധിക്കുന്നില്ല. ഭക്ഷണം കഴിക്കുവാന്‍ താല്‍പര്യമില്ല-’ഹാറ്റിസ് സെന്‍ജി തന്റെ വിരഹത്തെ
വാക്കുകളിലൂടെ കുറിച്ചിടുകയാണ്. ജമാല്‍ ഖഷോഗി കോണ്‍സുലേറ്റിനുള്ളിലേക്ക് പോകവെ ഹാറ്റിസ് അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കോണ്‍സുലേറ്റിന് മുന്നില്‍ വച്ചാണ് അവന്‍ അവസാനമായി ഖഷോഗിയെ കണ്ടത്. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല.

RELATED STORIES

Share it
Top