കാത്തിരിപ്പുകള്‍ക്ക് അറുതിയായി; അഗ്‌നിശമനസേനയ്ക്കു കെട്ടിടത്തിനു സ്ഥലം ലഭിച്ചു

നാദാപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കും ദുരിതങ്ങള്‍ക്കുമവസാനം നാദാപുരത്ത് അഗ്—നിശമന സേനക്ക് കെട്ടിടം പണിയാന്‍ നാദാപുരത്ത് സ്ഥലം ലഭിച്ചു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപത്താണ് അഗ്—നിശമന സേനക്ക് സ്ഥലം ലഭിച്ചത്.
ആശുപത്രി പരിസരത്തെ പുളിക്കൂല്‍ തോടിന് സമീപത്തെ പുറമ്പോക്കിലെ  പത്ത് സെന്റും സ്വകാര്യ വ്യക്തി നല്‍കിയ ഇരുപത്തി അഞ്ച് സെന്റ് സ്ഥലത്തുമായി 35 സെന്റ് സ്ഥലമാണ് അഗ്—നിശമന സേനക്ക് കെട്ടിടം പണിയാന്‍ നല്‍കിയത്. ഇ കെ വിജയന്‍ എംഎല്‍എ ഭൂമിയുടെ ഉടമകളായ കേളോത്ത് ഇസ്മായില്‍, എന്‍ എം റഫീഖ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഭൂമിയുടെ രേഖ മുഖ്യമന്ത്രിക്ക് കൈമാറി. കേരള സര്‍ക്കാര്‍ 2009 ല്‍ നാദാപുരത്തിന് അനുവദിച്ച ഫയര്‍ സ്റ്റേഷന്‍ വര്‍ഷങ്ങളായി ചേലക്കാട്  മിനി സ്റ്റേഡിയത്തിലാണ് പ്രവര്‍ത്തിച്ച്‌വരുന്നത്. സ്റ്റേഡിയത്തിലെ പവലിയനിലുള്ള പരിമിതമായ സ്ഥലത്ത് വീര്‍പ്പുമുട്ടിയാണ് സേനാംഗങ്ങള്‍ വര്‍ഷങ്ങളോളം കഴിച്ച് കൂട്ടിയത്.
നാദാപുരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥലം നോക്കിയെങ്കിലും നാളിതുവരെ സ്ഥലം കിട്ടിയിരുന്നില്ല. നാദാപുരത്ത് സ്ഥലം കിട്ടാതായതോടെ സ്റ്റേഷന്‍ കുറ്റിയാടി മണ്ഡലത്തിലേക്ക് മാറ്റനുള്ള നീക്കവും അണിയറയില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നാദാപുരം ടൗണിന് സമീപത്തെ സ്ഥലം സ്വകാര്യ വ്യക്തികള്‍ കോടികള്‍ വിലമതിപ്പുള്ള ഭൂമി വിട്ട് നല്‍കിയത്. ചടങ്ങില്‍ വി പി കുഞ്ഞികൃഷണന്‍,സി എച്ച് മോഹനന്‍,വി എ മുഹമ്മദ്,സി വി ഹമീദ് സംബന്ധിച്ചു.

RELATED STORIES

Share it
Top