കാത്തിരിപ്പിനു വിരാമം; ബാങ്ക് ബസ്സുകള്‍ക്ക് കന്നി ഓട്ടം

പേരാമ്പ്ര: ഏഴു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ചക്കിട്ടപ്പാറ സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ടു ബസ്സുകള്‍ ഓട്ടം തുടങ്ങി. ഇന്നലെ രാവിലെ കന്നി ഓട്ടത്തിനു തുടക്കം കുറിച്ചു മന്ത്രി ടി പി രാമകൃഷ്ണന്‍ ചക്കിട്ടപാറയില്‍ ബസ്സുകള്‍ ഫഌഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ഇ എസ് ജെയിംസ്, സുജാത മനക്കല്‍, കെ സുനില്‍, ജിതേഷ് മുതുകാട്, പ്രേമന്‍ നടുക്കണ്ടി, ഉമ്മര്‍ തേക്കത്ത്, പ്രകാശ് മുള്ളന്‍ കുഴി, വി വി കുഞ്ഞിക്കണ്ണന്‍, പി എം ജോസഫ്, ബേബി കാപ്പുകാട്ടില്‍, ബാബു പുതുപ്പറമ്പില്‍, ബെന്നി കാരിത്തടത്തില്‍, ജോസഫ് കാരിമറ്റം, രാജന്‍ വര്‍ക്കി, ബാബു കോഴിപ്പള്ളി, ഗിരീഷ് കോമച്ചം കണ്ടി, ബാങ്ക് സെക്രട്ടറി വി ഗംഗാധരന്‍ സംസാരിച്ചു. പെരുവണ്ണാമൂഴിയില്‍ നിന്നു പിള്ളപ്പെരുവണ്ണ ചക്കിട്ടപാറ ചെമ്പ്ര കോടേരിച്ചാല്‍ വഴി പേരാമ്പ്രക്കും തിരിച്ചുമാണു സര്‍വീസ്.
ഓരോ ബസ്സിനും ഒമ്പതു ട്രിപ്പു വീതമുണ്ട്. സമാന്തര സര്‍വീസിനെ മാത്രം ആശ്രയിച്ചു യാത്ര ചെയ്തിരുന്ന പ്രദേശത്തുകാര്‍ക്കു ഏറെ അനുഗ്രഹമായി ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കിന്റെ ബസ്സുകള്‍. ഇതിലെ കണ്ടക് ടര്‍മാര്‍ വനിതകളാണ്. പിള്ളപ്പെരുവണ്ണ, ചെമ്പ്ര എന്നിവിടങ്ങളില്‍ ബസ്സുകള്‍ക്കു സ്വീകരണം നല്‍കി. രാവിലെ 6.25 മുതല്‍ രാത്രി ഒന്‍പതു വരെ പേരാമ്പ്ര-ചക്കിട്ടപാറ-പെരുവണ്ണാമൂഴി റൂട്ടില്‍ ബസ്സോടും.

RELATED STORIES

Share it
Top