കാണ്ഡഹാര്‍ സേനാ താവളത്തില്‍ ആക്രമണം; 10 മരണംകാബൂള്‍: ദക്ഷിണ അഫ്ഗാന്‍ പ്രവിശ്യയായ കാണ്ഡഹാറിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പത്ത് പോലിസുകാര്‍ കൊല്ലപ്പെട്ടു. സമീപ പ്രവിശ്യയായ സാബുളിലെ സൈനിക കാവല്‍പ്പുര ആക്രമിച്ച് താലിബാന്‍ പോരാളികള്‍ 20 അഫ്ഗാന്‍ സൈനികരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഷവാലി കൗത്തിലെ അഷാക്‌സായി ക്യാംപില്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ സൈന്യം അക്രമിസംഘത്തിലെ 12 പേരെ കൊലപ്പെടുത്തിയെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ദൗലത്ത് വസീരി പറഞ്ഞു.

RELATED STORIES

Share it
Top