കാണിയ്ക്ക മണ്ഡപം കുത്തിത്തുറന്ന് മോഷണംചങ്ങനാശ്ശേരി: നരസിംഹ ജയന്തി ഉല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തൃക്കൊടിത്താനം മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷ്ടാക്കള്‍ പണം കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെയാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ കാണിയ്ക്ക മണ്ഡപം കുത്തിത്തുറന്ന നിലയില്‍ കണ്ടത്. ക്ഷേത്രത്തില്‍ നിര്‍മാല്യ ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളാണ് കാണിയ്ക്ക മണ്ഡപം തുറന്ന നിലയില്‍ കണ്ടത്. വിഷുവിനു മുമ്പാണ് അവസാനം കാണിയ്ക്ക മണ്ഡപം തുറന്നു പണം എടുത്തത്. നല്ല രീതിയില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നാണു ക്ഷേത്രം അധികൃതര്‍ പറയുന്നത്. തൃക്കൊടിത്താനം പോലിസില്‍ പരാതി നല്‍കി. തൃക്കൊടിത്താനം എസ്‌ഐ പി കെ രവിയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. മേഖലയില്‍ ആരാധനാലയങ്ങളുടെ കാണിയ്ക്കവഞ്ചി കുത്തിത്തുറന്നുള്ള മോഷണം പതിവാണ്.നെടുംകുന്നം ധര്‍മശാസ്താ ക്ഷേത്രത്തിലെ കാണിയ്ക്ക മണ്ഡപവും രണ്ടാഴ്ച മുമ്പ് കുത്തിത്തുറന്നിരുന്നു. പോലിസ് നൈറ്റ് പട്രോളിങ് ഊര്‍ജിതമാക്കണമെന്ന് ക്ഷേത്രോപദേശക സമിതി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top