കാണിക്ക വഞ്ചി മോഷ്ടാവിനെ പോലിസ് അറസ്റ്റു ചെയ്തുപന്തളം: മഹാദേവര്‍ ക്ഷേത്രത്തിലെ വഞ്ചി മോഷ്ടാവിനെ പോലിസ് അറസ്റ്റു ചെയ്തു.കൃഷ്ണപുരം കളീക്കല്‍ തറ വടക്കേതില്‍ സജിത്ത് (29) ആണ് അറസ്റ്റിലായത്. പന്തളത്തെ സ്വകാര്യ സ്ഥാപനത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഇയാള്‍ മുടിയൂര്‍ക്കോണത്ത് വാടകയ്ക്കു താമസിച്ചിരുന്നു. അക്കാലത്ത് ക്ഷേത്രകാര്യങ്ങള്‍ നിരീക്ഷിച്ച സജിത്ത് പിന്നീടെത്തി വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല പറിക്കുന്നതാണ് പ്ര തിയുടെ പ്രധാന മോഷണ രീതിയെന്നും  പതിനേഴാം വയസി ല്‍ കൂട്ടുകാരന്റെ  ബൈക്ക് മോഷ്ടിച്ചാണ് തുടക്കമെന്നും പോലിസ് പറഞ്ഞു. മാവേലിക്കര, ശാസ്താംകോട്ട, ശക്തികുളങ്ങര, കരുനാഗപ്പള്ളി, എന്നിവിടങ്ങളില്‍ അഞ്ചു കേസ് നിലവിലുണ്ട്. ബൈക്ക് മോഷണത്തില്‍ പിടിയിലായി ഒന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിട്ട് ഒരു മാസം തികയുന്നതിനിടയിലാണ് ഇപ്പോള്‍ വീണ്ടു പിടിക്കപ്പെടുന്നത്. ഡിവൈഎസ്പി റഫീഖിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ സനൂജ,് എഎസ്‌ഐ, രഘുനാഥന്‍, എസ്‌സിപിഓ രാജേന്ദ്രന്‍, സിപിഓമാരായ അജി സാമുവേല്‍ അജി, ബിജു തുടങ്ങിയ പോലീസ് ടീം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ  ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

RELATED STORIES

Share it
Top