കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണംതലയോലപ്പറമ്പ്: വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം. 30,000ത്തോളം രൂപ നഷ്ടപ്പെട്ടു. തിങ്കളാഴ്ച അര്‍ധ രാത്രിയ്ക്കും ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനും ഇടയിലാണു മോഷണമെന്ന് കരുതുന്നു. വടയാര്‍ ബസ് സ്റ്റോപ്പിനു സമീപത്തുള്ള അലങ്കാര ഗോപുരത്തിന് അകത്തു സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പുറകിലത്തെ തടിവാതില്‍ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അതിനുള്ളില്‍ ഇരുമ്പു കൊണ്ട് നിര്‍മിച്ച ഭണ്ഡാരപ്പെട്ടിയുടെ പൂട്ടു തകര്‍ത്താണു പണം അപഹരിച്ചത്. രണ്ടു മാസത്തെ കാണിക്ക തുകയാണ് മോഷണം പോയത്. തലയോലപ്പറമ്പ് എസ്‌ഐ കെ ടി തോമസ്, എഎസ്‌ഐമാരായ പി ജി ഷാജി, ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസും കോട്ടയത്തു നിന്നുള്ള വിരലടയാള വിദഗ്ധന്‍ ജോസ് ടി ഫിലിപ്പ്, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കാണിക്കവഞ്ചിയുടെ ഭാഗത്തു നിന്ന് മണം പിടിച്ച് നായ വടയാര്‍ പാലത്തിനു സമീപം വരെ പോയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. മോഷ്ടാവ് തകര്‍ത്ത കാണിക്കവഞ്ചി വിരലടയാള വിദഗ്ധര്‍ ജോസ് ടി ഫിലിപ്പ് പരിശോധിക്കുന്നു

RELATED STORIES

Share it
Top