കാണാതായ സുഖോയ് വിമാനത്തിനായി തിരച്ചില്‍ തുടരുന്നുതേസ്പൂര്‍/ ഗുവാഹത്തി: കാണാതായ ഇന്ത്യന്‍ വ്യോമസേനാ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. സുഖോയ് 30 യുദ്ധ വിമാനമാണ് രണ്ട് പൈലറ്റുകള്‍ ഉള്‍പ്പെടെ ചൊവ്വാഴ്ച അസമില്‍ കാണാതായത്. ഹെലികോപ്റ്ററടക്കമുള്ള സംവിധാനമാണ് തിരച്ചിലിന് ഉപയോഗിക്കുന്നത്. തേസ്പൂര്‍ സോളാനിബാരി എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്ന് പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിന്റെ റേഡിയോബന്ധവും വിച്ഛേദിക്കപ്പെട്ടു. വിമാനം കണ്ടെത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിരോധവക്താവ് ലഫ്. കേണല്‍ സോംബിത് ഘോഷ് അറിയിച്ചു. അതേസമയം, മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top