കാണാതായ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിതേസ്പൂര്‍/ന്യൂഡല്‍ഹി: രണ്ട് പൈലറ്റുമാരോടെ കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ വനത്തിലാണ് ബ്ലാക് ബോക്‌സ് കണ്ടെത്തിയത.് വിമാനം തകര്‍ന്നുവീണിടത്ത് രക്ഷാപ്രവര്‍ത്തക സംഘം എത്തിയെന്നും ബ്ലാക് ബോക്‌സ് കണ്ടെത്തിയെന്നും വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ അനുപം ബാനര്‍ജി പറഞ്ഞു. തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായ പൈലറ്റുമാരുടെ പേര് സേന പുറത്തുവിട്ടിട്ടില്ല. തേസ്പൂര്‍ വ്യോമതാവളത്തില്‍നിന്ന് ചൊവ്വാഴ്ച പറന്നുയര്‍ന്ന ഉടനെയായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നുവെങ്കിലും വിമാനം തകര്‍ന്നുവീണ പ്രദേശത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത് ഇന്നലെയാണ്.

RELATED STORIES

Share it
Top