കാണാതായ യുവതിയെ കണ്ടെത്തി; രണ്ടുപേര്‍ പിടിയില്‍കുമ്പള: കാണാതായ യുവതിയെ കര്‍ണാടകയിലെ ബണ്ട്വാളില്‍ കണ്ടെത്തി. ഉപ്പള അഗര്‍ത്തിമൂലയിലെ 22 കാരിയെയാണ് കുമ്പള സിഐ വി വി മനോജിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ 16നാണ് യുവതിയെ കാണാതായത്. യുവതിയെ പരിചയമുള്ള ബണ്ട്വാള്‍ സ്വദേശിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

RELATED STORIES

Share it
Top