കാണാതായ യുവതിയെ ഒരാഴ്ചയ്ക്ക് ശേഷം കണ്ടെത്തി

വാഷിങ്ടണ്‍:  കാലഫോര്‍ണിയയില്‍ നിന്ന് ഒരാഴ്ച മുമ്പ് കാണാതായ യുവതിെയ തീരപ്രദേശത്തെ 200 അടി താഴ്ചയിലുള്ള കിഴക്കാംതൂക്കായ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തി. ആന്‍ഗെല ഹെര്‍നാണ്ടസ് എന്ന 23കാരിയെയാണ് ഒരാഴ്ചയ്ക്കു ശേഷം ജീവനൊടെ കണ്ടെത്തിയത്്. ഹെര്‍നാണ്ടസിനെ കാണാതായ വാര്‍ത്ത ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വെള്ളിയാഴ്ച രണ്ടു പര്‍വതാരോഹകരാണ് ഹൈവേയിലെ ബിഗ് സൂര്‍ ഭാഗത്ത ്അപകടത്തില്‍പ്പെട്ട ജീപ്പില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തിയത്്. വാഹനത്തിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ആന്‍ഗെല  ജീവന്‍ നിലനിര്‍ത്തിയതെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
യുവതിക്ക് തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്.  കാലഫോര്‍ണിയ ഹൈവേ-1ലൂടെ ജീപ്പ് ഓടിക്കുമ്പോള്‍ മൃഗങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട്് ഗര്‍ത്തത്തിലേക്കു പതിക്കുകയായിരുന്നുവെന്ന് ഹെര്‍നാണ്ടസ്് അറിയിച്ചു. പോര്‍ട്ട്‌ലാന്റില്‍ നിന്ന് സഹോദരിയെ കാണാനായി ലോസ് ആഞ്ചല്‍സിലേക്കു പോവുകയായിരുന്നു ഹെര്‍നാണ്ടസ്.

RELATED STORIES

Share it
Top