കാണാതായ യുവതിയുമായി മടങ്ങിയ പൊലീസ് സംഘത്തിന്റെ കാറില്‍ ലോറിയിടിച്ച് മൂന്നുമരണംആലപ്പുഴ:  കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു മടങ്ങിയ പൊലീസ് സംഘം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് മൂന്നുപേര്‍ മരിച്ചു. അമ്പലപ്പുഴ കരൂരിനു സമീപം പുലര്‍ച്ചെ അഞ്ചിനാണ് അപകടം. കൊട്ടിയം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകല (30), കാര്‍ െ്രെഡവര്‍ നൗഫല്‍, കൊട്ടിയം സ്വദേശിനിയായ ഹസീന (30) എന്നിവരാണു മരിച്ചത്. സിവില്‍ പൊലീസ് ഓഫിസര്‍ നിസാറിനെ (42) ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം കൊട്ടിയത്തുനിന്നും കാണാതായ ഹസീനയെ കണ്ടെത്തി അങ്കമാലിയില്‍നിന്ന് കൊട്ടിയത്തേക്കു പോവുകയായിരുന്നു കാര്‍.
കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഇവരെ കണ്ടെത്തി വരും വഴിയാണ് അപകടം. ഹസീനയും സിപിഒ ശ്രീകലയും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.

RELATED STORIES

Share it
Top