കാണാതായ മല്‍സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പൊന്നാനി അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം പൊന്നാനി തീരത്ത് കരയ്ക്കടിഞ്ഞു. കൂട്ടായി സ്വദേശി വളപ്പില്‍ കാസിം (45) ആണ് മരിച്ചത്. വ്യാഴാഴ്ച മല്‍സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം ഉച്ചയ്ക്കു രണ്ടരയോടെയാണ് കടലില്‍ മുങ്ങി നാലു പേര്‍ അപകടത്തില്‍പ്പെട്ടത്. മൂന്നു പേരെ രക്ഷപ്പെടുത്തി. പൊന്നാനി അഴിമുഖത്താണ് അപകടം. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ മേല്‍നടപടികള്‍ സ്വീകരിച്ച് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

RELATED STORIES

Share it
Top