കാണാതായ മലയാളിയെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജിദ്ദ: കാണാതായ മലയാളിയെ വാഹനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി അബു കരിപ്പറമ്പിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി 30നാണ് യാമ്പുവില്‍ നിന്നും ഖമ്മീഷ് മുശിയത്തിലേക്ക് പെയിന്റിംഗ് സാധനങ്ങളുമായി പുറപ്പെട്ട അബുവിനെ കാണാതായത്.സുഹൃത്തുക്കളും ബന്ധുക്കളും പോലീസ് സ്‌റ്റേഷനിലും കമ്പനികളിലും ബന്ധപ്പെട്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. അതിനിടെ സോഷ്യല്‍ മീഡിയകളില്‍ ഈ വാര്‍ത്ത വന്‍ തോതില്‍ പ്രചരിച്ചിരുന്നു. അബുവിനെ കാണാതായത്  അറിയാകുന്ന സുഹൃത്ത് ഖമീഷ് മുശൈത്തില്‍ നിന്നും റിയാദിലേക്കുള്ള യാത്രക്കിടെ സനാഇയ ഖദീമില്‍ വെച്ച് അബുവിന്റെ വാഹനം റോഡരികില്‍ കണ്ടെത്തുകയായിരുന്നു.
ശേഷം നടത്തിയ തിരച്ചിലിലാണ് 57 കാരനായ അബുവിനെ ട്രൈലറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് .
വിവരം അറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഭാര്യ: സുലൈഖ.മക്കള്‍:അബ്ദുല്‍ വഹാബ്, മുഹമ്മദ് ഫാസില്‍, നസ്രിയ. സഹോദരങ്ങള്‍: മുജീബ്,അബൂബക്കര്‍

RELATED STORIES

Share it
Top