കാണാതായ പോലിസുകാരന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി ഹിസ്ബുള്‍ മുജാഹിദിന്‍ശ്രീനഗര്‍: സര്‍വീസ് തോക്കുമായി കാണാതായ കശ്മീര്‍ പോലിസിലെ കോണ്‍സ്റ്റബിള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നതായി ഹിസ്ബുള്‍ മുജാഹിദിന്‍. കഴിഞ്ഞ ദിവസമാണ് എകെ 47 തോക്കുമായി സ്‌പെഷ്യല്‍ പോലിസ് ഓഫിസറായ ഇര്‍ഫാന്‍ അഹമ്മദ് ധറിനെ പുല്‍വാമയിലെ പാംപോര്‍ സ്‌റ്റേഷനില്‍ നിന്നു കാണാതായത്. ഹിസ്ബുള്‍ മുജാഹിദീന്‍ വക്താവ് ബുര്‍ഹാന്‍ഉദിന്‍ ആണ് പോലീസുകാരന്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നെന്ന് അവകാശപ്പെട്ടത്. എന്നാല്‍, സംഘടനയുടെ വാദം പൂര്‍ണമായി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.

RELATED STORIES

Share it
Top