കാണാതായ ഗ്രാമപ്പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍
kasim kzm2018-03-19T08:35:13+05:30
അടൂര്‍/കൊച്ചി: കാണാതായ ഗ്രാമപ്പഞ്ചായത്തംഗത്തെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് അംഗം പൊങ്ങലടി മറ്റക്കാട്ട് മുരുപ്പേല്‍ മധുസൂദനനെ (44)യാണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപമുള്ള റെയില്‍ വേ പാളത്തില്‍ കഴിഞ്ഞ അഞ്ചിനാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതിയത്. തുടര്‍ന്ന് എളമക്കര പോലിസ് കേസെടുത്ത് മൃതദേഹം ഏറണാകുളം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരികയായിരുന്നു.
ഇന്നലെ രാവിലെ ബന്ധുക്കളുമായി എറണാകുളം ജില്ല ആശുപത്രിയില്‍ എത്തി എളമക്കര പോലിസിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക്—വിട്ടുകൊടുത്തു. വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കഴിഞ്ഞ നാലിനു രാവിലെ മുതല്‍ മധുസൂദനനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ മണി കൊടുമണ്‍ പോ ലിസില് നല്കിയ പരാതിയില്‍ കൊടുമണ്‍ എസ്ഐ ആര് രാജീവിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. ഗ്രാമപ്പഞ്ചായത്ത് അംഗത്തെ കാണാനില്ലെന്ന വിഷയം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പന്തളം തെക്കേക്കര പൊങ്ങലടി 12ാം വാര്‍ഡ് അംഗമായിരുന്നു മധുസുദനന്‍. ഭാര്യ: മണി.