'കാഡ്‌ഫെഡ് 'സംസ്ഥാന സമ്മേളനം നാളെകൊച്ചി: കാര്‍ അക്‌സസറീസ് ഡീലേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്റെ (കാഡ്‌ഫെഡ്) പ്രഥമ സംസ്ഥാന സമ്മേളനം 11ന് എറണാകുളം ടൗണ്‍ ഹാളില്‍ നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എ മുഹമ്മദ് ഷാഫി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.  രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നവാസ് മീരാന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പൊതുസമ്മേളനം പ്രൊഫ കെ വി തോമസ് എം പി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുന്‍മന്ത്രി കെബി ഗണേഷകുമാര്‍ നിര്‍വഹിക്കും. കാഡ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് എസ് അബ്ദുള്‍ കരീം അധ്യക്ഷത വഹിക്കും. കൊച്ചിന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ മുഖ്യാതിഥിയാകും.

RELATED STORIES

Share it
Top