കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണു;50 മരണം.

കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരിച്ചു. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. ബംഗ്ലാദേശ് വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്തില്‍ 67 യാത്രക്കാരും നാലു ജീവനക്കാരുമാണുണ്ടായിരുന്നത്.



വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം തകരുകയും തീപിടിക്കുകയുമായിരുന്നു. ബംഗ്ലാദേശിലെ സ്വകാര്യ വിമാനക്കമ്പനിയായ യുഎസ്-ബംഗ്ല എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്റിങിനിടെ തൊട്ടടുത്തുള്ള ഫുട്‌ബോള്‍ മൈതാനത്തേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിവരമെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top