കാട്ടുപന്നി കുറുകെ ചാടി; കാറും സ്‌കൂട്ടറും അപകടത്തില്‍പ്പെട്ടു

പട്ടാമ്പി: പട്ടാമ്പി-ചെര്‍പ്പുളശ്ശേരി റോഡില്‍ കരിമ്പുള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൂരക്കോട് പന്നിയംകുന്നത്ത് ഷാജഹാന്‍ (18) ,ചെര്‍പ്പുളശ്ശേരി കുളക്കാട് വെട്ടുകാട്ടില്‍ മുരളീധരന്‍ (42) എന്നിവര്‍ക്കാണു പരിക്കേറ്റത്.
രാത്രി 12 മണിയോടെയാണു സംഭവം. കാട്ടുപന്നി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ പന്നിയെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ച് തലകീഴായി മറിഞ്ഞു.അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കാര്‍ ഭാഗികമായും തകര്‍ന്നു. പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി തടസ്സപ്പെട്ടു.രാവിലെ വൈദ്യൂതിവകുപ്പ് അധികൃതര്‍ എത്തി പോസ്റ്റ് മാറ്റി വൈദ്യുതി പുനസ്ഥാപിച്ചു. പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top