കാട്ടുപന്നിയെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ സംഘം അറസ്റ്റില്‍

കാട്ടാക്കട: കാട്ടുപന്നിയെ വേട്ടയാടി കടത്തി കൊണ്ടുപോയി ഇറച്ചിയാക്കി വില്‍പ്പന നടത്തുന്ന സംഘത്തെ നെയ്യാര്‍ ഡാം പോലിസ് അറസ്റ്റ് ചെയ്തു. കള്ളികാട് സ്വര്‍ണകോട് ഷാജി ഭവനില്‍ തോക്ക് ഷാജി എന്ന ഷാജി (32), ഇയാളുടെ സുഹൃത്ത് വെളിയംകോട് ചിറതലക്കല്‍ റോഡരികത്തു വീട്ടില്‍ ലാലു എന്ന അനീഷ് (28), തൂങ്ങാമ്പാറ കാട്ടുവിള വിജയ്ഭവനില്‍ വിപിന്‍കുമാര്‍ (29), മാറനല്ലൂര്‍ കല്ലംപൊറ്റവീട്ടില്‍ രഞ്ജിത്ത് (29) എന്നിവരാണ് അറസ്റ്റിലായതു. കഴിഞ്ഞ ദിവസം രാത്രി പോലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. പ്രതികള്‍ പന്നിയിറച്ചി കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ, ബൈക്ക്, ത്രാസ്, ഇറച്ചി വിറ്റുകിട്ടിയ പണം, വേട്ടയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും പോലിസ് പിടിച്ചെടുത്തു.
പിടിയിലായ ഷാജി  നെയ്യാര്‍ ഡാം സ്‌റ്റേഷനില്‍ നിരവധി കേസുകളിലും ലാലു കൊലകേസ് ഉള്‍പ്പടെ മൂന്നു കേസുകളിലെ പ്രതിയാണെന്നും നെയ്യാര്‍ ഡാം പോലിസ് പറഞ്ഞു. നെയ്യാര്‍ ഡാം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാര്‍, എഎസ്‌ഐമാരായ ഹെന്റെഴ്‌സണ്‍, രമേശന്‍, സിപിഓമാരായ അനില്‍, വിശാന്ത്, രഞ്ജിത്ത്, വിനോദ്, സുജിത്, ഗോപന്‍, ബിജു ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top