കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

മലയാലപ്പുഴ:  പുതുക്കുളത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കുളം പുത്തനിയില്‍ വീട്ടില്‍ കുഞ്ഞുമോള്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ പത്തരയോടെ വീടിന് സമീപത്തെ പുരയിടത്തില്‍ പുല്ല് ചെത്താനിറങ്ങിയപ്പോഴാണ് ക്ഷീര കര്‍ഷകയായ കുഞ്ഞുമോള്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ  ആക്രമണം ഏറെ രൂക്ഷമായ മലയാലപ്പുഴയില്‍ കഴിഞ്ഞ ദിവസം വട്ടച്ചിറ സന്തോഷിന്റെ ഭാര്യ മിനിയുടെ കൈവിരലുകള്‍ കാട്ടുപന്നി കടിച്ച് മുറിച്ച സംഭവവും ഉണ്ടായി. ഇന്നലെ ഇവിടെ അഞ്ച് സെന്റ് കോളനിയിലും പന്നിയുടെ ആക്രമണമുണ്ടായി.

RELATED STORIES

Share it
Top