കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിനു പരിക്ക്ചാലക്കുടി: വീട്ടുമുറ്റത്ത് മുളക് പറിച്ച് നില്‍ക്കുകയായിരുന്ന ആളെ കാട്ടുപന്നി ആക്രമിച്ചു. വെറ്റിലപ്പാറ ചിക്ലായി പണിക്കശേരി വീട്ടില്‍ മോഹനന്‍(45)നാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഇയാളെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് മുളക് പറിക്കുകയായിരുന്ന മോഹനനെ കാട്ടുപന്നി ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പറയുന്നു. തുടര്‍ന്ന് കൈപത്തിയിലും കാല്‍വിരലിലും കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ മോഹനനെ ബി ഡി ദേവസ്സി എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top