കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു

ചെറുതോണി: നിര്‍മലാസിറ്റിയിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായി. മരച്ചീനി, ചേമ്പ് ഉള്‍പ്പെടെയുള്ള കൃഷികളാണ് കാട്ടുപന്നി നശിപ്പിക്കുന്നത്. നിര്‍മലാസിറ്റി ശങ്കരന്‍കാട്ടില്‍ അജി ഒന്നരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ചെയ്തിരുന്ന മരച്ചീനി കൃഷി കഴിഞ്ഞ ദിവസം നശിപ്പിച്ചു. രണ്ടുമാസം കഴിഞ്ഞാല്‍ വിളവെടുപ്പ് നടത്താന്‍ കഴിയുമായിരുന്ന കൃഷിയാണ് നശിച്ചത്. ഇതേസ്ഥലത്ത് കൃഷിചെയ്ത് കഴിഞ്ഞ വര്‍ഷം രണ്ടുലക്ഷത്തോളം രൂപയുടെ വരുമാനം കണ്ടെത്താന്‍ അജിക്കു കഴിഞ്ഞിരുന്നു. ഇത്തവണ കൃഷി നശിച്ചതോടെ കൃഷിഭവന്‍ അധികൃതരെ സമീപിച്ചെങ്കിലും നഷ്ടപരിഹാരം ലഭ്യമാക്കാനാവില്ലെന്ന നിലപാടാണത്രേ അവര്‍ സ്വീകരിച്ചത്. മേഖലയിലെ അനവധി പേരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികള്‍ നാശം വിതയ്ക്കുന്നത്. വായ്പയെടുത്തും മറ്റും ലഭ്യമാകുന്ന തുക ഉപയോഗിച്ച് കൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഏറെ ദുരിതമാവുകയാണ്.

RELATED STORIES

Share it
Top