കാട്ടുതീ: മരണം 16 ആയി

തേനി: കൊരങ്ങിണി വനത്തി ല്‍ ട്രക്കിങ്ങിനിടെ കാട്ടുതീയി ല്‍പ്പെട്ട് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരാള്‍കൂടി മരിച്ചു. തിരുപ്പൂര്‍ സ്വദേശി ശക്തികല (40), മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരുന്ന സേലം ഏടപ്പാടി മേട്ടുവപ്പട്ടി ദേവി(29) എന്നിവരാണ് ഇന്നലെ മരിച്ചത്.ഇന്നലെ മരിച്ചത്. ഇതോടെ, ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 39 അംഗ ട്രക്കിങ് സംഘമാണു കാട്ടുതീയില്‍ അകപ്പെട്ടത്.
ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ട്രക്കിങ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിപ്പിച്ചതിന് തേനി റേഞ്ച് ഓഫിസര്‍ ജെയ്‌സിങിനെ സസ്‌പെന്‍ഡ് ചെയ്തു. കാട്ടുതീ ദുരന്തവുമായി ബന്ധപ്പെട്ട് ട്രക്കിങ് ക്ലബ് ഉടമയ്‌ക്കെതിരേ പോലിസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. ബെല്‍ജിയം പൗരനായ പീറ്റര്‍ വാന്‍ഹേഗിനെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ്.

RELATED STORIES

Share it
Top