കാട്ടുതീ ദുരന്തംസമഗ്രാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

തേനി: കൊരങ്ങണി കാട്ടുതീയില്‍പ്പെട്ട് 11 വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ സമഗ്രാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അതുല്യമിശ്രയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ദുരന്തത്തില്‍ സമഗ്ര അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം കാട്ടുതീ അടക്കമുള്ള അപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ അവ നിയന്ത്രണവിധേയമാക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി ഹെലികോപ്റ്റര്‍ വാങ്ങുന്നതിന് ശുപാര്‍ശ. അഗ്നിസുരക്ഷാ വിഭാഗം ഇതുസംബന്ധിച്ച പ്രപ്പോസല്‍ സംസ്ഥാന സര്‍ക്കാരിലേക്കു നല്‍കും. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ തച്ചങ്കരി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി കെ കേശവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

RELATED STORIES

Share it
Top