കാട്ടുതീയില്‍ അകപ്പെട്ടവരില്‍ നാലു മലയാളികള്‍

കുരങ്ങാണി: തേനിയിലെ കാട്ടുതീയില്‍ അകപ്പെട്ടവരില്‍ നാലു മലയാളികളും. 17 ആളുകളെ പുറത്തെത്തിച്ചതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി വിജയഭാസ്‌കര്‍ അറിയിച്ചു. കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. നാല് ഹെലികോപ്റ്റുകളാണ് സംഭവ സ്ഥലത്ത് നിരീക്ഷണം നടത്തുന്നത്. വ്യോമസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകളില്‍ സ്ഥലത്ത് എത്തിയിട്ടുള്ളത്. ദുരന്തത്തില്‍പ്പെട്ട 39 പേരില്‍ 27 ആളുകളെ കണ്ടെത്തിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തേനി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനു സമീപത്തായി താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top