കാട്ടാന ആക്രമണം; പ്രതിരോധ നടപടി സ്വീകരിക്കും

വടക്കഞ്ചേരി: മലയോര മേഖലയില്‍ നിരന്തരമായി ഉണ്ടാവുന്ന കാട്ടാന ആക്രമണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. കാട്ടാനയിറങ്ങുന്ന വിവിധ പ്രദേശങ്ങള്‍ ഒല്ലൂര്‍ എംഎല്‍എയും സംഘവും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ പാത്രകണ്ടം രാജന് (42)പരിക്കേറ്റിരുന്നു.
ഈ സാഹചര്യത്തിലാണ് തൃശൂര്‍ ജില്ലാ അതിര്‍ത്തി കൂടിയായ കൈതക്കല്‍ ഉറവ്, പാത്രകണ്ടം, പുല്ലംപരുത തുടങ്ങിയ പ്രദേശങ്ങള്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തിന്റെ കൂടി ഭാഗമായതിനാലാണ് കെ രാജന്‍ എംഎല്‍എ സന്ദര്‍ശിച്ചത്. ആനയിറങ്ങുന്ന പ്രദേശത്ത് ഉടന്‍ തന്നെ സൗരോജ വേലി സ്ഥാപിക്കാനും, ഇവ സംരക്ഷിക്കുന്നതിന് വേണ്ടി പ്രദേശവാസികളെ ഉള്‍പ്പെടുത്തി ജനകീയ കമ്മിറ്റിയും രൂപീകരിക്കും. കൂടാതെ പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കാനും തീരുമാനിച്ചു. ജനങ്ങളുടെ ഭീതി അകറ്റുന്നതിന് വേണ്ടി പുല്ലം പരുതയില്‍ നാല് വാച്ചര്‍മാരെ വയര്‍ലെസ് സംവിധാനത്തോടു കൂടി വിന്യസിക്കാനും തീരുമാനമായി.
പീച്ചി ഡിഎഫ്ഒഎ ഒ സണ്ണി, റെയ്ഞ്ച് ഓഫിസര്‍ എന്‍ കെ അജയഘോഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ സെബാസ്റ്റ്യന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പി എസ് പ്രശാന്ത്, എം കെ സനില്‍, സി കെ രാജേന്ദ്രന്‍, ഷിജു ജേക്കബ് എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top