കാട്ടാന അടിതെറ്റി വീണു; തൊഴിലാളികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടി

മറയൂര്‍: ആക്രമിക്കാന്‍ പിന്തുടര്‍ന്ന ഒറ്റയാന്‍ അടിതെറ്റി വീണതിനാല്‍ തോട്ടം തൊഴിലാളി രക്ഷപ്പെട്ടു. രണ്ട് ദിവസം മുന്‍പാണ് തലയാര്‍ വുഡ് ബ്രയര്‍ ഗ്രൂപ്പിന്റെ തൊഴിലാളി ലയത്തിന് സമീപത്ത് പതിവായി എത്താറുള്ള ഒറ്റയാന്‍ എത്തിയത്. ലയത്തിനൂള്ളിലേക്ക് കടന്ന് കൂടുതല്‍ നാശ നഷ്ടം ഉണ്ടാക്കാതിരിക്കാനായി തൊഴിലാളികള്‍ ആനയെ തുരത്തുന്നതിനിടക്ക് വളര്‍ത്തുനായ ആനയുടെ മുന്നില്‍പെട്ടു.
എസ്റ്റേറ്റില്‍ തൊഴിലാളിയായ മണി, അജിത്ത് എന്നിവര്‍ ആനയെ തുരത്തി വളര്‍ത്തുനായയെ രക്ഷിക്കുന്നതിനായി ആനയുടെ സമീപത്ത് എത്തി.അപ്പോള്‍ പ്രകോപിതനായ ഒറ്റയാന്‍ തൊഴിലാളികള്‍ക്ക് നേരെ തിരിഞ്ഞു. മഴപെയ്ത് കിടന്നതിനാല്‍ പെട്ടെന്ന് ആന കാലുതെറ്റി നിലത്ത് വീഴുകയായിരുന്നു.അതോടെ ഉദ്യമം ഉപേക്ഷിച്ച് കാട്ടാന വനത്തിലേക്ക് മടങ്ങി. സമീപത്തുണ്ടായിരുന്ന പാമ്പന്‍ മല എസ്റ്റേറ്റിലെ തൊഴിലാളികളാണ് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.

RELATED STORIES

Share it
Top