കാട്ടാനശല്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തരിയോട് പ്രദേശം സന്ദര്‍ശിച്ചു

തരിയോട്: കാട്ടാനയിറങ്ങി നാശംവിതച്ച തരിയോട് പ്രദേശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ സന്ദര്‍ശിച്ചു. തരിയോട് സെന്റ് മേരീസ് ഫൊറോന പള്ളിമുറ്റം വരെയെത്തിയ കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പ്രദേശത്ത് നിരന്തരം ഇറങ്ങുന്ന കാട്ടാനകള്‍ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. തരിയോട് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് നാശനഷ്ടങ്ങളെക്കുറിച്ച് പ്രസിഡന്റിനോട് വിശദീകരിച്ചു.
സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ പുരുഷോത്തമന്‍ നായര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേണ്ട ഇടപെടല്‍ നടത്തണമെന്നു നിര്‍ദേശിച്ചു. ശാശ്വത പരിഹാരത്തിനു വേണ്ടി ഭരണതലത്തില്‍ ഇടപെടുമെന്ന് അവര്‍ അറിയിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എം എ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിന്‍സി സണ്ണി, ഷീജ ആന്റണി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി, അപ്പച്ചന്‍ മച്ചുകുഴി, അബ്രഹാം മാസ്റ്റര്‍, റോബര്‍ട്ട്, ബെന്നി തെക്കുംപുറം, റോയ് കോച്ചേരി, ഷാജി ജോസഫ്, കെ ജെ ജോണ്‍, കെ ജെ ബേബി, ജോസ് മാത്യു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എ എം ഷാനി സംബന്ധിച്ചു.

RELATED STORIES

Share it
Top