കാട്ടാനകള്‍ വന്ധ്യംകരണം: പ്രതിഷേധവുമായി കോഴിക്കോട്

കോഴിക്കോട്: കാട്ടാനകള്‍ക്ക് വന്ധ്യകരണം നടത്തണമന്നാവിശ്യപ്പെട്ട് കര്‍ണാടക വനവികസന സമിതി ഗവണ്‍മെന്റിലേക്ക് നല്‍കിയ നിവേദനത്തിനെതിരേ കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തക കൂട്ടായ്മ മറുപക്ഷം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.മനുഷ്യന്‍ ഇടിച്ചു നിരത്തികൊണ്ടിരിക്കുന്ന കുന്നുകളും വെട്ടി നികത്തുന്ന കാടുകളും വറ്റികൊണ്ടിരിക്കുന്ന അരുവികളുമാണ് കാട്ടു ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് ഭീക്ഷണി ആയികൊണ്ടിരിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ കാട്ടുമൃഗങ്ങളെ വന്ധ്യംകരണം ചെയ്ത് വംശനാശം വരുത്തുവാന്‍ മനുഷ്യര്‍ നടത്തുന്ന ഭീകരമായ ക്രൂരത അവര്‍ക്കുമനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടിയാണ് ഈ പ്രതിഷേധം എന്നും മറുപക്ഷം ഗോപീ കൃഷ്ണന്‍ പറഞ്ഞു.
മിഠായിത്തെരുവില്‍ നടത്തിയ പരിപാടിയില്‍ കോഴിക്കോട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top