കാടു മൂടിയ സ്റ്റേറ്റ് ഹൈവേ കാല്‍നടക്കാര്‍ക്ക് ഭീഷണിയാവുന്നു

കാളികാവ്: നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാത കാടുമൂടി കാല്‍നടക്കാര്‍ക്കു പോലും തിരിഞ്ഞു നില്‍ക്കാന്‍ കഴിയാതെ ഭീഷണിയാവുന്നു. റോഡിന്റെ ഇരുപുറവും കാട് മൂടി പലയിടത്തും റോഡിലേയ്്ക്കിറങ്ങിയിട്ടുണ്ട്. കൊടുംവളവുകളില്‍ എതിരേ വരുന്ന വാഹനങ്ങള്‍ മുന്നിലെത്തുമ്പോള്‍ മാത്രമാണ് കാണുക.
റോഡിലെ വെള്ളക്കെട്ടും മണല്‍ത്തിട്ടയും അതിലേറെ അപകടത്തിനു കാരണമാകുന്നുണ്ട്. വലിയ തോതില്‍ കാടുമൂടിയ ഭാഗങ്ങള്‍ നേരത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ വെട്ടിത്തെളിച്ചിരുന്നു. മൂന്നു വര്‍ഷമായി ഇതും നടക്കുന്നില്ല.  പാതയോരത്തെ കാടുകളില്‍ പന്നികള്‍ സ്ഥിരവാസമാണ്. നേരം ഇരുട്ടുന്നതോടെ ഇവ റോഡിലിറങ്ങുന്നത്് മൂലം  ഓട്ടോറിക്ഷകളും ബൈക്ക് യാത്രക്കാരും അപകടത്തിനിരയാവുന്നുണ്ട്. റോഡ് വൃത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ടോ, അനുമതിയോ ഇല്ല. പിഡബ്ല്യുഡിയാകട്ടെ തിരിഞ്ഞു നോക്കുന്നുമില്ല.

RELATED STORIES

Share it
Top