കാടു പിടിപ്പിച്ച് ഒരു ഒരു ഓഫിസ് : വീഡിയോ കാണാംകാടു പിടിച്ചു കിടക്കുന്നു- പല സര്‍ക്കാര്‍ ഓഫീസുകളെയും കുറിച്ച് ഇത്തരത്തിലുള്ള വാര്‍ത്ത നാം പത്രങ്ങളില്‍ വായിക്കാറുണ്ട്. എന്നാല്‍ ഇതാ ഓഫീസിനകത്ത് കോടികള്‍ ചിലവിട്ട് കാടുപിടിപ്പിച്ചിരിക്കുകയാണ് ഒരു കമ്പനി. മറ്റാരുമല്ല, ആഗോള ഓണ്‍ലൈന്‍ കച്ചവടഭീമനായ ആമസോണ്‍ തന്നെ.
സിയാറ്റിലില്‍ ആണ് കമ്പനി നാല് ബില്യണ്‍ ഡോളര്‍ ചിലവിട്ട് ഈ ഓഫീസ് പണിതും കാടു പിടിപ്പിച്ചതും. തെക്കേ അമേരിക്കയിലെ മഴക്കാടുകളില്‍ കണ്ടുവരുന്ന സസ്യങ്ങളാണ് ഈ ഓഫീസ് കാട്ടിലുള്ളത്. അക്കൂട്ടത്തില്‍ നമ്മുടെ കൊക്കോയും വനിലയുമൊക്കെയുണ്ട്. ഏഴു വര്‍ഷം പണിപ്പെട്ടാണ് ഈ ഓഫീസ് നിര്‍മി്ച്ചത്. കാട്ടിനുള്ളില്‍ വെള്ളച്ചാട്ടവും തൂക്കുപാലവും കാനന പാതയുമൊക്കെയുണ്ട്. എല്ലാത്തിനും പുറമെ കൂടിക്കാഴ്ചകളും മറ്റും സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ച് നിര്‍മിച്ച ഒരു കിളിക്കൂടും. വന്‍ മരങ്ങള്‍ പോലും പറിച്ചു കൊണ്ടുവന്നാണ് ഈ കാട്ടിനുള്ളില്‍ വച്ചു പിടിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം :
https://youtu.be/qmQUCupKMRk

RELATED STORIES

Share it
Top