കാടിറങ്ങി 'ടാര്‍സന്‍' തിയേറ്ററുകളിലേക്ക്

taezan

ന്യൂയോര്‍ക്ക്: ദി ലെജന്റെ  ഓഫ് ടാര്‍സന്‍ ജൂലായ് 26ന് തിയേറ്ററുകളിലെത്തും. രണ്ടാമത്തെ െ്രെടലെര്‍നു വന്‍ സ്വീകാര്യത. ഇക്കഴിഞ്ഞ 17ന് റീലീസ് ചെയ്ത െ്രെടലെര്‍ന് ഇതിനകം 45 ലക്ഷം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. ഡേവിഡ് യേറ്റ്‌സ് സംവിധാനം ചെയുന്ന ചിത്രത്തില്‍ അലക്‌സസാന്‍ഡര്‍ സ്‌കാര്‍സ്ഗാര്‍ഡ് ആണ് ടാര്‍സന്റെ കഥാപാത്രം ചെയ്യുന്നത്. സ്‌കാര്‍സ്ഗാര്‍ഡ് പുറമേ മാര്‍ഗറ്റ് റോബിയു, എല്ല പര്‍നെല്‍ എന്നിവരും മുഖ്യ കഥാപാത്രങ്ങളായി ചിത്രത്തില്‍ വരുന്നുണ്ട്. 180 മില്യണ്‍ ആണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.
വാര്‍ണര്‍ ബ്രോസ് ആണ് 'ദി ലിജന്റ് ഓഫ് ടാര്‍സന്റെ' നെ തീയറ്ററുകളില്‍ എത്തിക്കുന്നത്. എഡ്ഗര്‍ റൈസിന്റെ ടാര്‍സന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് 'ദി ലെജന്റെ ഓഫ് ടാര്‍സന്‍' അണിയിച്ചൊരുക്കുന്നത്.  ടാര്‍സന്റെ രണ്ടു ട്രെയലറുകള്‍ ഇതിനോടകം പുറത്തിറങ്ങി. രണ്ടാമത്തെ ട്രെയലര്‍ 46 ലക്ഷ പേരാണ് ഇതിനോടകം കണ്ടത്.

ദ ലെജന്റ് ഓഫ് ടാര്‍സന്റെ അടിസ്ഥാന പ്രമേയം: ടാര്‍സന്‍ കാട്ടില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിരിക്കുന്നു. ലണ്ടനിലെ മദ്്ധ്യവര്‍ത്തി ജീവിതത്തില്‍ നിന്ന് ഭാര്യയും കുഞ്ഞുമായി കാട്ടില്‍ ജീവിക്കാനിഷ്ടപ്പെട്ടിരുന്നു അയാള്‍. ഇപ്പോള്‍ അയാളെ കോംഗോ യിലെ പാര്‍ലമെന്റ് അംബാസിഡറായി തിരിച്ചുവിളിക്കുകയാണ്. എന്നാല്‍ പ്രതികാരങ്ങള്‍ക്കും മറ്റു വന്യവികാരങ്ങള്‍ക്കുമിടയില്‍ അയാള്‍ ജീവിതം കഴിക്കുകയാണിപ്പൊള്‍ ഇതൊന്നുമറിയാതെ.https://youtu.be/dLmKio67pVQ

RELATED STORIES

Share it
Top