കാടാമ്പുഴ പോലിസ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മാണം ; റവന്യൂവകുപ്പില്‍ നിന്ന് സ്ഥലം നല്‍കി ഉത്തരവായിപുത്തനത്താണി: കാടാമ്പുഴ പോലിസ് സ്‌റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം നല്‍കി സര്‍ക്കാര്‍ ഉത്തരവായതായി പ്രൊഫ. ആബിദ് ഹുൈസന്‍ തങ്ങള്‍ എംഎല്‍എ അറിയിച്ചു. തിരൂര്‍ താലൂക്കില്‍ മേല്‍മുറി വില്ലേജില്‍ റീ. സ 180 ല്‍പ്പെട്ടതും പൊതു ആവശ്യത്തിനായി നീക്കി വെച്ചിട്ടുള്ളതുമായ (കാടാമ്പുഴ കഞ്ഞിപ്പുര റോഡില്‍) 2.38 ഏക്കര്‍ മിച്ച ഭൂമിയില്‍ നിന്നും 20.23 ആര്‍ (50 സെന്റ്) ഭൂമി കാടാമ്പുഴ പോലിസ് സ്‌റ്റേഷന് കെട്ടിടം നിര്‍മ്മാണത്തിനായി ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് പോലിസ് വകുപ്പിന് ഉപയോഗാനുമതി നല്‍കിയാണ് റവന്യു വകുപ്പില്‍ നിന്നും ഉത്തരവായത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് കാടാമ്പുഴയില്‍ പുതിയ പോലിസ് സ്‌റ്റേഷന്‍ അനുവദിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് സ്‌റ്റേഷന് സ്വന്തമായ കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് ഇപ്പോള്‍ ഭൂമി ലഭ്യമാക്കിയിരിക്കുന്നത്. സാങ്കേതിക തടസ്സങ്ങള്‍ മൂലം നീണ്ടു പോവുകയായിരുന്ന ഭൂമി ലഭ്യമാക്കല്‍ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയുടെ നിരന്തരമായ പരിശ്രമംകൊണ്ടാണ് വേഗത്തിലാക്കിയത്. കാടാമ്പുഴ കഞ്ഞിപ്പുര റോഡില്‍  മിച്ചഭൂമിയായി ഏറ്റെടുത്ത മേല്‍മുറി വില്ലേജില്‍ റീ.സ .180 ല്‍പ്പെട്ട 3.80 ഏക്കര്‍ ഭൂമിയില്‍ നിന്നും  2.38 ഏക്കര്‍  ഭൂമി പൊതു ആവശ്യത്തിനായി നീക്കി വെച്ചിട്ടുള്ളതാണ്. ഈ ഭൂമിയില്‍ നിന്നുമാണ് 20.23 ആര്‍ (50 സെന്റ് ) ഭൂമി കാടാമ്പുഴ പോലിസ് സ്‌റ്റേഷന് കെട്ടിടം നിര്‍മ്മാണത്തിനായി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പത്ത് ലക്ഷത്തി പതിനൊന്നായിരത്തി എഴുനൂറ്റിമുപ്പത്തിയാറ് രൂപ കമ്പോള വില നിശ്ചയിച്ചിട്ടുണ്ടെന്നും രണ്ട് സേവനവകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി ഭൂമി കൈമാറാവുന്നതാണെന്നും ലാന്‍ഡ് റവന്യു കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top