കാടഞ്ചേരി മലയിടിച്ചില്‍നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു

കാളികാവ്: പുല്ലങ്കോട് കാടഞ്ചേരി മലയിടിച്ചിലിനെ തുടര്‍ന്ന് നിരവധി കുംബങ്ങള്‍ വീടൊഴിഞ്ഞു. മലയുടെ താഴ്‌വാരങ്ങളിലെ കുടുംബങ്ങളാണ് വീട് മാറിയത്. ഇവിടെ കനത്ത മഴ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. കാളികാവ് വില്ലേജ് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
ബന്ധുവീടുകളിലേക്കാണ് ഇവിടെയുള്ളവരെ മാറ്റി താമസിപ്പിച്ചത്. മലയിടിഞ്ഞ പ്രദേശത്തെ കുടുംബങ്ങളായ പട്ടിക്കാടന്‍ ബഷീര്‍, മാവുങ്ങല്‍ നഫീസ, പി ബാലന്‍, പി നാരായണന്‍കുട്ടി, കെ പ്രമീള, ഇ കെ അലവി, കെ വിജയന്‍, ഗേറ്റിങ്ങല്‍ ചക്കി, മനാഫ് തടിയന്‍, ഓട്ടക്കല്ലന്‍ മുസ്തഫ, പുളിക്കല്‍ മുഹമ്മദ്, പിലാക്കല്‍ മുഹമ്മദ്, പുലാടന്‍ ശക്കീല്‍, സി എച്ച് മുസ്തഫ, എന്‍ കെ ഫാത്തിമ, ആറങ്കോടന്‍ സക്കീര്‍, കെ ജാനകി അമ്മ, തുടങ്ങിയ കുടുംബങ്ങളാണ് മാറി താമസിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് കടിഞ്ചീരി മലയില്‍ വിള്ളല്‍ രൂപപ്പെട്ടത്. തിങ്കളാഴ്ച രാത്രി ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ് നേരിട്ടെത്തി കുടുംബങ്ങളോട് മാറി താമസിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എ പി അനില്‍കുമാര്‍ എംഎല്‍എ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യു, ഡെപ്യുട്ടി തഹസില്‍ദാര്‍ ശശിഭൂഷന്‍, ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്‌റഫ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ എസ് അന്‍വര്‍, സി എച്ച് സുഹറ, വില്ലേജ് ഓഫിസര്‍ ടെസി വര്‍ഗീസ് തുടങ്ങിയവരും കടിഞ്ചീരി മലയിടിഞ്ഞ പ്രദേശം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top