കാഞ്ഞിരവേലില്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് വഴിതെളിഞ്ഞു

തിരുവല്ല: അരനൂറ്റാണ്ടോളം പഴക്കമുള്ള കാഞ്ഞിരവേലില്‍ പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് വഴിതെളിഞ്ഞു. നഗരസഭ 31ാം വാര്‍ഡില്‍ തിരുവമ്പാടി തോടിന് കുറുകെ സ്ഥിതി ചെയ്യുന്ന ഈ പാലത്തിലൂടെ കഷ്ടിച്ച് ഓട്ടോറിക്ഷക്ക് മാത്രമേ കടന്നു പോവാനാകു.
പാലത്തിന്റെ വീതി കുറവായതിനാല്‍ കാറുകള്‍ക്കും മറ്റ് വലിയ വാഹനങ്ങള്‍ക്കും കടക്കാനാവാത്തത് ഏറെ ബുദ്ധിമുട്ട് ഉളവാക്കായിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് പാലത്തിന്റെ ഇരുമ്പ് തൂണുകള്‍ ദ്രവിച്ചതോടെ പാലം പുതുക്കി വീതികൂട്ടി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.   ടെന്‍ഡണ്ടര്‍ നടപടി പൂര്‍ത്തിയാക്കി സപ്തംബറില്‍ നിര്‍മാണം തുടങ്ങിആറുമാസത്തിനകം പ്രവൃത്തി തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് നഗരസഭാധികൃതര്‍.

RELATED STORIES

Share it
Top