കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്റ് കവാടത്തില്‍ അനധികൃത പാര്‍ക്കിങ്; ഗതാഗത്തിനു തടസ്സംകാഞ്ഞിരപ്പള്ളി: ബസ് സ്റ്റാന്റ് കവാടത്തിലും  സ്റ്റാന്റില്‍  നിന്നും വാഹനങ്ങള്‍ ഇറങ്ങി വരുന്ന സ്ഥലത്തും അനധികൃതമായി  മറ്റു വാഹനങ്ങള്‍ കയറിയിറങ്ങുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. വാഹനങ്ങള്‍ വണ്‍വേ തെറ്റിക്കുന്നതായും  വ്യാപകമായ പരാതിയുണ്ട്.പുത്തനങ്ങാടിയില്‍ നിന്നും ബസ് സ്റ്റാന്റിലേയ്ക്കുള്ള പ്രവേശന കവാടത്തിലേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതും ബസ് സ്റ്റാന്റില്‍ നിന്നും ബസ് ഇറങ്ങി വരുന്ന കവാടത്തില്‍ അന്യ വാഹനങ്ങള്‍ പ്രവേശിക്കുന്നതുമാണ് ഗതാഗതകുരുക്കിന് കാരണമാകുന്നത്.കഷ്ടിച്ച് ബസിനു മാത്രം കടന്നു പോകാനും ഇറങ്ങാനും കഴിയുന്ന പ്രവേശന കവാടത്തില്‍ എതിരേ വരുന്ന ചെറു വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്.പലപ്പോഴും സൈഡ് കൊടുക്കാനാവാതെ വരുന്നതോടെ ഗതാഗതം സ്തംഭിക്കും.പുത്തനങ്ങാടി പാതയില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും തോന്നുംപടിയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. റോഡിനിരുവശങ്ങളിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗത തടസ്സമുണ്ടാകുന്നു.കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രമായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്.ദേശീയ പാതയ്ക്ക് ഇരുവശവും വാഹനങ്ങളുടെ പാര്‍ക്കിങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പുത്തനങ്ങാടി റോഡില്‍ വാഹന പാര്‍ക്കിങ് വര്‍ധിച്ചിരിക്കുകയാണ്. വാഹനം നിയന്ത്രിക്കുന്നതിനായി ഒരു ഹോം ഗാര്‍ഡ് മാത്രമാണുള്ളത്. ബസ് കയറിയിറങ്ങുന്ന കവാടങ്ങളില്‍  അന്യ വാഹനങ്ങള്‍ അനക്യതമായി പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ അടിയന്തിരമായി അധികൃതര്‍ നടപടി സീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

RELATED STORIES

Share it
Top