കാഞ്ഞിരപ്പള്ളിയില്‍ നികുതി ഇനത്തില്‍ പിരിച്ചത് 7.65 കോടികാഞ്ഞിരപ്പള്ളി: താലൂക്കില്‍ 2016-17 സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ പിരിച്ചെടുത്തത് 7.65 കോടി രൂപ. താലൂക്കില്‍ ഭൂനികുതി ഇനത്തില്‍ 2.41 കോടി രൂപയും റവന്യൂ റിക്കവറി ഇനത്തില്‍ 5.24 കോടി രൂപയും ഉള്‍പ്പെടെ 7.65 കോടി രൂപയാണ് പിരിച്ചെടുത്തത്. ഭൂനികുതി (എല്‍ആര്‍), റവന്യൂ റിക്കവറി (ആര്‍ആര്‍) ഇനങ്ങളിലാണ് റെക്കോഡ് നികുതി പിരിവു നടന്നത്. 13 വില്ലേജുകള്‍ ഉള്‍പ്പെടെ താലൂക്കില്‍ നികുതി പിരിവില്‍ കാത്തിരപ്പള്ളി വില്ലേജാണ് കൂടുതല്‍ തുക പിരിച്ചെടുത്തത്. കാഞ്ഞിരപ്പള്ളി വില്ലേജില്‍ മുഴുവന്‍ കുടിശ്ശിക ഉള്‍പ്പെടെ 1.17 കോടി രൂപ പിരിച്ചു. ഭൂനികുതി ഇനത്തില്‍ 40 ലക്ഷം രൂപയും റവന്യൂ റിക്കവറി ഇനത്തില്‍ 77 ലക്ഷം രൂപയും ഉള്‍പ്പെടെ 1.17 കോടി രൂപയാണ് കാഞ്ഞിരപ്പള്ളി വില്ലേജില്‍ നികുതിയിനത്തില്‍ ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ചിറക്കടവ് വില്ലേജില്‍ 1.07 കോടി രൂപയാണ് നികുതിയാനത്തില്‍ പിരിച്ചെടുത്തത്. എല്‍ആര്‍ ഇനത്തില്‍ 25.13 ലക്ഷം രൂപയും ആര്‍ ആര്‍ ഇനത്തില്‍ 82.39 ലക്ഷം രൂപയുമാണ് പിരിച്ചത്. മൂന്നാം സ്ഥാനത്തുള്ള മുണ്ടക്കയം വില്ലേജില്‍ എല്‍ആര്‍ 30.06 ലക്ഷം രൂപയും ആര്‍ക്കര്‍ 67.90 ലക്ഷം രൂപയും ഉള്‍പ്പെടെ 97.96 ലക്ഷം രൂപ നികുതിയിനത്തില്‍ ലഭിച്ചു. കാഞ്ഞിരപ്പള്ളി വില്ലേജില്‍ മുഴുവന്‍ കുടിശ്ശികയും ഉള്‍പ്പെടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതിയിനത്തില്‍ ലഭിക്കാനുള്ള മുഴുവന്‍ തുകയും പിരിച്ചെടുത്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഭൂനികുതിയില്‍ സര്‍ക്കാര്‍ കുറവു വരുത്തിയിട്ടും ആഡംബര നികുതിയും മുഴുവന്‍ കുടിശ്ശികയും പിരിച്ചെടുത്തതായി കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസര്‍ എന്‍ ജയപ്രകാശ് അറിയിച്ചു.റവന്യു റിക്കവറി ഇനത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 3.09 ലക്ഷം രൂപയാണ് കൂടുതല്‍ പിരിച്ചെടുത്തത്. വില്ലേജ് ഓഫിസര്‍ എന്‍ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനമാണ് കാഞ്ഞിരപ്പള്ളി വില്ലേജിനെ നികുതി പിരിവില്‍ ഒന്നാമത് എത്തിച്ചത്.

RELATED STORIES

Share it
Top