കാഞ്ഞിരത്താണി സംഘര്‍ഷം: നാലുപേര്‍ കസ്റ്റഡിയില്‍

ആനക്കര: കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ പോലിസ് കസ്റ്റഡിയില്‍. രണ്ട് സിപിഎം പ്രവര്‍ത്തകരും രണ്ട്  കോണ്‍ഗ്രസുകാരുമാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ഇവരുടെ വീടുകളില്‍ നിന്നാണ് ചാലിശ്ശേരി എസ്‌ഐ മനോജ് ഗോപിയും സംഘവും കസ്റ്റഡിയിലെടുത്തത്.
പോലിസ് വാഹനത്തിന് മുകളില്‍ കയറി നിന്ന് ചീമുട്ട എറിഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുമരനല്ലൂര്‍ മാളിയേക്കല്‍ ഷെഫീഖ് (23), കപ്പൂര്‍ എറവക്കാട് കാരൂത്ത് ഷാജി (25), യുഡിഎഫ് പ്രവര്‍ത്തകരായ കപ്പൂര്‍ കുന്നുപറമ്പില്‍ ഹസൈനാര്‍ (41), കപ്പൂര്‍ കൊഴിക്കര ഷെറീഫ് (35) എന്നിവരാണ് കസ്റ്റഡിയിലുളളത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്ന് പറയുന്നു. ചാനലുകളിലെയും മൊബൈലുകളിലുമുള്ള വീഡിയോ ക്ലിപ്പുകള്‍ പരിശോധിച്ചാണ് പ്രവര്‍ത്തകരെ തിരിച്ചറിയുന്നത്.

RELATED STORIES

Share it
Top