കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ അപകടം പതിയിരിക്കുന്നു
kasim kzm2018-07-02T10:28:35+05:30
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലെത്തുന്നവര് അപകട ഭീഷണിയില്‍. മൂന്നാം നമ്പര്‍ പ്ലാറ്റുഫോമില്‍ ട്രെയിന്‍ ഇറങ്ങുന്നവരും രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളില്‍ ട്രെയിന്‍ കയറാനും ഇറങ്ങാനും എത്തുന്നവരും ഒന്നു ശ്രദ്ധിച്ചില്ലെങ്കില്‍ കുഴിയില്‍ വീഴുമെന്ന് ഉറപ്പ്.
മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന പടിഞ്ഞാറു ഭാഗം പ്ലാറ്റുഫോമില്‍ പാകിയ സിമന്റ് സ്ലാബുകള്‍ അടര്‍ന്ന് കുഴി വീണ നിലയിലാണ്. രണ്ടും മൂന്നും പ്ലാറ്റ്ഫോമില്‍ എത്തുന്ന യാത്രക്കാര്‍ക്കായി പണിയുന്ന പുതിയ മേല്‍ക്കൂരക്കായി എടുത്ത കുഴികളിലാണ് അപകടം പതിയിരിക്കുന്നത്. ഇവിടെ ആഴത്തിലുള്ള കുഴികള്‍ക്ക് വേണ്ടി മാന്തിയെടുത്ത മണ്ണു മുഴുവനും പ്ലാറ്റ്ഫോമില്‍ തന്നെ കൂട്ടിയിട്ട നിലയിലാണ് ഉള്ളത്. കുഴികളിലാകട്ടെ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലാണ്.
കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പാണ് മേല്‍ക്കൂരയുടെ തൂണുകള്‍ക്കായി ആഴത്തില്‍ കുഴികള്‍ എടുത്തത്. മാസങ്ങളായി പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വടക്കുഭാഗത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ കയറുകയും ഇറങ്ങുകയും ചെയ്യേണ്ടത് സ്ലാബുകള്‍ നീങ്ങിയ ഈ സ്ഥലത്താണ്. ദീര്‍ഘദൂര യാത്രക്കുള്ള പ്രധാന ട്രെയിനുകളില്‍ രാത്രിയിലും പുലര്‍ച്ചെയും പകല്‍ സമയത്തും നൂറു കണക്കിന് യാത്രക്കാരാണ് ഇവിടെ കയറി ഇറങ്ങുന്നത്.